രേണുക വേണു|
Last Modified ബുധന്‍, 8 ഏപ്രില്‍ 2026 (11:03 IST)
സിനിമ ഉപേക്ഷിച്ച് വിവാഹം കഴിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി
നടി തൃഷ കൃഷ്ണൻ. താൻ സിനിമ ഉപേക്ഷിച്ചു ഒരു സമ്പന്നനായ വ്യവസായിയെ വിവാഹം കഴിച്ചു എന്നും താനായി എന്തെങ്കിലും കൂട്ടി ചേർക്കാനുണ്ടോ എന്നും അതോ ഇന്നത്തെ കെട്ടുകഥകളുടെ ക്വാട്ട കഴിഞ്ഞോ എന്നും നടി ചോദിച്ചു. തൃഷ സിനിമ അവസാനിപ്പിച്ചു, പുതിയ പ്രോജക്റ്റുകൾ സ്വീകരിക്കുന്നില്ല തുടങ്ങിയ പ്രചാരണങ്ങൾക്കാണ്
നടി പരിഹാസത്തിലൂടെ മറുപടി പറഞ്ഞത്.
"ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു സമ്പന്നനായ വ്യവസായിയെ വിവാഹം കഴിച്ചു, ഇന്നലെ രണ്ട് വയസ്സ് തികഞ്ഞ നാലിരട്ട കുട്ടികളെ വളർത്തുന്നു എന്നൊക്കെയാണ് പ്രചാരണം. ഇനിയും എന്തെങ്കിലും കൂട്ടിച്ചേർക്കാനുണ്ടോ അതോ ഇന്നത്തെ കെട്ടുകഥകളുടെ എണ്ണം പൂർത്തിയായോ?"- ഇൻസ്റ്റാഗ്രാമിലൂടെ തൃഷ ചോദിച്ചു
കുറച്ചുകാലമായി
വാർത്തകളിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ് തൃഷ. ദളപതി വിജയുമായി ചേർത്തുവച്ചുള്ള പ്രചാരണങ്ങളും ഇതിനിടയിൽ സജീവമാണ്. വിജയ് വിവാഹമോചനം പ്രഖ്യാപിച്ചതോടെ ആ അഭ്യൂഹങ്ങൾ ശക്തമായി. തൃഷ അഭിനയം നിർത്തി
രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്ക് പരന്നിരുന്നു. കൂടാതെ ചെന്നൈയിൽ നിർമ്മാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ ഇരുവരും ഒരുമിച്ചെത്തിയതും ഫോട്ടോകൾക്ക് പോസ് ചെയ്ത് ഇരുവരും ഒന്നിച്ച് മടങ്ങിയത് ഗോസിപ്പുകൾക്ക് വഴിവെച്ചിരുന്നു.