1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Tom holland Zendaya spiderman actors confirm marriage

പ്രണയം മാത്രമല്ല, വിവാഹിതരാണ്, സെൻഡായയുമായുള്ള വിവാഹം സ്ഥിരീകരിച്ച് ടോം ഹോളണ്ട്

ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡായയും വിവാഹിതരായെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം.

Tom Holland, Zendaya, Celebrity Marriage, Tom Holland- zendaya
ഹോളിവുഡ് താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡായയും വിവാഹിതരായെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം. ഇരുവരും വിവാഹിതരാണെന്ന് മാസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടോം ഹോളണ്ട് തന്നെയാണ് വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. എസ്‌ക്വയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.
 
 ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ച് ഇരുവരും വിവാഹിതരായെന്ന വ്യാജവാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. ഇത് കണ്ട് വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുത്തശ്ശി പരിഭവം പറഞ്ഞെന്ന് ടോം ഹോളണ്ട് പറഞ്ഞു. ഈ ചിത്രങ്ങള്‍ കണ്ട് മറ്റാരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് താരം വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ആരും തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ല, കാരണം അവരെല്ലാം അവിടുണ്ടായിരുന്നു എന്നായിരുന്നു ടോം ഹോളണ്ടിന്റെ പ്രതികരണം.
 
സെന്‍ഡായ- ടോം ഹോളണ്ട് വിവാഹം കഴിഞ്ഞതായി ദീര്‍ഘകാലം സെന്‍ഡായയുടെ സ്‌റ്റൈലിറ്റായിരുന്ന ലോ റോച്ചറാണ് നേരത്തെ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനോട് ടോം ഹോളണ്ടോ സെന്‍ഡായയോ പ്രതികരിച്ചിരുന്നില്ല. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ഹോംകമിങ്, സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം, സ്‌പൈഡര്‍മാന്‍: നോ വേ ഹോം എന്നീ സിനിമകളില്‍ ടോം ഹോളണ്ടും സെന്‍ഡായയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസിയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നു; നിസാം ബഷീറിന്റെ 'ഐ നോബഡി' ജൂലൈ 9ന് തിയേറ്ററുകളിലേക്ക്