സസ്‌പെന്‍സ് ത്രില്ലര്‍,ടിനി ടോം പ്രധാന വേഷത്തില്‍ എത്തുന്ന 'പൊലീസ് ഡേ'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (15:10 IST)
നവാഗതനായ സന്തോഷ് മോഹന്‍ പാലോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പൊലീസ് ഡേ'.മനോജ് ഐ ജി തിരക്കഥ ഒരുക്കുന്ന സിനിമയുടെ പൂജ ചടങ്ങുകള്‍ നേരത്തെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്നു.

ടിനി ടോം, നന്ദു, അന്‍സിബ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, നോബി, ശ്രീധന്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മാര്‍ച്ച് 21 മുതല്‍ തിരുവനന്തപുരം ചിത്രീകരണം ആരംഭിക്കും. ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ തന്നെ പ്രതീക്ഷിക്കാം.

ഇന്ദ്രജിത്ത് എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.രാകേഷ് അശോകയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :