മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രം 'പെന്‍ഡുലം' വരുന്നു, അനുമോളും വിജയ് ബാബുവും താരങ്ങള്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജനുവരി 2021 (15:35 IST)
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'പെന്‍ഡുലം' വരുന്നു. വിജയ് ബാബു, ഉൾപ്പെടെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.

പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, മിഥുന്‍ രമേശ്, ഷോബി തിലകന്‍, നീന കുറുപ്പ്, ദേവകി രാജേന്ദ്രന്‍, ബിജു സോപാനം, ബിനോജ് വര്‍ഗീസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അരുൺ ദാമോദരൻ ഛായാഗ്രഹണവും സൂരജ് ഇ എസ് എഡിറ്റിംഗും നിർവഹിക്കുന്നു. ലൈറ്റ്‌സ് ഓണ്‍ സിനിമാസും ഇവാന്‍ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :