'അപ്പന്‍'സിനിമയുടെ വിജയം ആഘോഷിച്ച് ടീം, നന്ദി പറഞ്ഞ് സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (12:47 IST)
അപ്പന്‍ സിനിമയുടെ വിജയം ആഘോഷിക്കാന്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി. എല്ലാവരും ഒരിക്കല്‍ കൂടി കണ്ടപ്പോള്‍ മനോഹരവും ഗൃഹാതുരവുമായ സമയമായിരുന്നുവെന്ന് സണ്ണി വെയ്ന്‍ പറഞ്ഞു.
സിനിമാ പ്രേമികളും നിരൂപകരും 'അപ്പന്‍'എന്ന ചിത്രത്തെ സ്വീകരിച്ചുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സണ്ണി വെയ്ന്‍ എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് കുറിച്ചു.A post shared by Maju Kb (@maju_kb)

ഒക്ടോബര്‍ 28 മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ച സിനിമയെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകളാണ് രംഗത്തെത്തിയത്.ആര്‍.ജയകുമാറും സംവിധായകന്‍ മജുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :