വാ മച്ചാ.. സിനിമയിലെ സൗഹൃദം പുതുക്കി വിജയ്, പുതിയ മുഖ്യമന്ത്രിയെ സന്ദർശിച്ച് സിമ്രാൻ, സിലമ്പരസൻ, ശ്യാം
പുതിയ സര്‍ക്കാര്‍ രൂപീകൃതമായി 2 മാസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ചരിത്ര വിജയം നേടിയ ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയെ നേരിട്ട് സന്ദര്‍ശിച്ച് സിനിമാലോകത്ത് വിജയുടെ അടുത്ത സുഹൃത്തുക്കളായ സിമ്രാനും സിലമ്പരസനും ശ്യാമും. പുതിയ സര്‍ക്കാര്‍ രൂപീകൃതമായി 2 മാസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച.
Years after sharing screen space together, it was a pleasure to meet Hon'ble Chief Minister Thiru @actorvijay avargal with my family. The warmth, humility, and sincerity that endeared him to so many people remain exactly the same! His passion and vision for the progress of our… pic.twitter.com/MUDcBChzt3
— Simran (@SimranbaggaOffc) June 15, 2026
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് പിന്നാലെ 2026 മെയ് 10നാണ് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റത്. നടന്‍ സിലമ്പരസനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിജയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സിനിമയിലെ താരങ്ങള്‍ സൗഹൃദം വീണ്ടും പുതുക്കിയ ചിത്രങ്ങളെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.ALSO READ: അണ്ണാവെ പറ്റി പറയരുത്, സർക്കാരിനെ വിമർശിച്ച ചാനൽ വിലക്കി വിജയ് സർക്കാർ
It was a pleasure meeting Honble Chief Minister @TVKVijayHQ anna today.
— Silambarasan TR (@SilambarasanTR_) June 15, 2026
Wishing him strength, success and Gods blessings as he serves the people of Tamil Nadu ????????????@CMOTamilnadu pic.twitter.com/1UXcZoW4Zp
തമിഴ് സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുക്കെട്ടായിരുന്ന സിമ്രാന്‍ കുടുംബത്തോടൊപ്പമാണ് വിജയെ കാണാനായത്. മുഖ്യമന്ത്രിയായ വിജയ്‌ക്കൊപ്പമുള്ള സിമ്രാന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം നടന്‍ ശ്യാമിനെയും മുഖ്യമന്ത്രി നേരില്‍ കണ്ടു. സിനിമയിലെ സൗഹൃദങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ വിജയെ പ്രശംസിച്ചാണ് കമന്റുകളില്‍ അധികവും. കഴിഞ്ഞ ദിവസം നടനായ രാഘവ ലോറന്‍സ് വിജയുടെ ടിവികെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. വിജയ് ഉപേക്ഷിച്ച ട്രിച്ചിയില്‍ രാഘവ ലോറന്‍സാണ് സ്ഥാനാര്‍ഥിയാകുന്നത്.ALSO READ: വിവാഹമോചനത്തിലേക്കോ?, വിജയ്- സംഗീത ഹർജി കോടതി ഇന്ന് പരിഗണിക്കും, ഇരുവരും വീഡിയോ കോൺഫറൻസ് വഴി ഹാജരായേക്കും