1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi and Anupama Parameswaran's JSKs Motion poster is out

മൂന്ന് നായികമാർ, വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ഗോപി; 'ജെ.എസ്.കെ' ഉടൻ തിയേറ്ററുകളിലേക്ക്

അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

JSK Movie
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനാകുന്ന സിനിമ ഉടൻ തിയേറ്ററിലേക്ക്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ പുറത്തുവന്നു.  കോർട്ട് റൂം ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചനയും മോഷൻ പോസ്റ്റർ തരുന്നുണ്ട്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
 
ജൂൺ 20 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളായിലെത്തും. സുരേഷ് ഗോപിയുടെ ശക്തമായ ഡയലോഗ് ഡെലിവറിയിലൂടെ അതിശക്തമായ ഒരു പ്രമേയം തന്നെയാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പ്. ഇവരെ കൂടാതെ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്,രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു തുടങ്ങിയവരാണ് മാറ്റ് താരങ്ങൾ. 
 
സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
അടുത്ത ലേഖനം
Kamal Hassan: 'പണത്തിനോട് അത്യാര്‍ത്തിയായിരുന്നു, താരമാവുന്നതോടെ അഹങ്കാരം വരും': കമൽ ഹാസൻ