പോലീസ് യൂണിഫോമില്‍ സുരാജ് വെഞ്ഞാറമൂട്, പുത്തന്‍ ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജനുവരി 2022 (14:41 IST)

തന്റെ കരിയറില്‍ പല തരത്തിലുള്ള പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് സുരാജ് വെഞ്ഞാറമൂട്. ഒരിക്കല്‍ക്കൂടി നടന്‍ പോലീസ് യൂണിഫോമില്‍ എത്തുകയാണ്. നവാഗത സംവിധായകന്‍ ഉണ്ണി ഗോവിന്ദ് രാജിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.

കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ പി എസ് സുബ്രഹ്മണ്യനും ഉണ്ണി ഗോവിന്ദ് രാജും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സുരാജ് വേഷമിടുന്നു.

ദീപക് പറമ്പോള്‍, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,അലന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. എറണാകുളവും തൊടുപുഴയും പ്രധാന ലൊക്കേഷനുകളാകുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :