നടന്‍ സുധീഷ് സംവിധാനം ചെയ്ത സീരിയല്‍ ഓര്‍മയുണ്ടോ?

അനിയത്തിപ്രാവിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഫാസിലിന്റെ സംവിധാനം കണ്ട് ആവേശം തോന്നിയപ്പോഴാണ് സംവിധായകന്‍ ആകണമെന്ന ആഗ്രഹം തനിക്കുണ്ടായതെന്ന് സുധീഷ് പറഞ്ഞിരുന്നു

Sudheesh as director
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (09:23 IST)
Sudheesh as director

മലയാളത്തിലെ ആസ്ഥാന കോളേജ് പയ്യനാണ് നടന്‍ സുധീഷ്. അനിയത്തിപ്രാവില്‍ കുഞ്ചാക്കോ ബോബന്റെ കോളേജ് സുഹൃത്തിന്റെ വേഷം അവതരിപ്പിച്ച സുധീഷ് ഇപ്പോഴും സിനിമയില്‍ സജീവമാണ്. അഭിനയത്തിനു പുറമേ സംവിധാന രംഗത്തും സുധീഷ് തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സീരിയല്‍ ആയിരുന്നു അത് !

'ഇഷ്ടമായി' എന്ന സീരിയല്‍ ആണ് സുധീഷ് സംവിധാനം ചെയ്തത്. നടി വിന്ദുജ മേനോന്‍ ആണ് ഈ സീരിയലില്‍ നായികാ വേഷം അവതരിപ്പിച്ചത്. ഓര്‍മ പുതുക്കലിന്റെ ഭാഗമായി 'ഇഷ്ടമായി' സീരിയല്‍ സെറ്റില്‍ നിന്നുള്ള ചിത്രം വിന്ദുജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. സംവിധായകന്‍ സുധീഷിനേയും ഈ ചിത്രത്തില്‍ കാണാം.
അനിയത്തിപ്രാവിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഫാസിലിന്റെ സംവിധാനം കണ്ട് ആവേശം തോന്നിയപ്പോഴാണ് സംവിധായകന്‍ ആകണമെന്ന ആഗ്രഹം തനിക്കുണ്ടായതെന്ന് സുധീഷ് പറഞ്ഞിരുന്നു. അങ്ങനെയാണ് 'ഇഷ്ടമായി' സീരിയല്‍ സംവിധാനം ചെയ്യാന്‍ സുധീഷ് തീരുമാനിച്ചത്. സുധീഷും സുഹൃത്തും ചേര്‍ന്നാണ് ഈ സീരിയല്‍ നിര്‍മിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :