സൗബിൻറെ അടുത്ത ചിത്രം 'കള്ളൻ ഡിസൂസ'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ജൂലൈ 2020 (20:46 IST)
നായകനായെത്തുന്ന അടുത്ത ചിത്രമാണ് ‘കള്ളൻ ഡിസൂസ’. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ സാന്ദ്ര തോമസ് അറിയിച്ചു. എന്നാൽ ചിത്രത്തിൽ സൗബിൻ കള്ളൻ വേഷത്തിലാണോ എത്തുന്നത് എന്നത് അറിയാൻ സാധിച്ചിട്ടില്ല.
ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന സിനിമയിലെ സൗബിൻ അവതരിപ്പിച്ച കള്ളൻറെ വേഷം ആസ്വാദകരെ ചിരിപ്പിച്ചതാണ്.

അതേസമയം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ജിൽ', സക്കറിയ മുഹമ്മദിന്റെ ‘ഹലാൽ ലവ് സ്റ്റോറി’, ഭദ്രന്റെ ‘ജൂതൻ’ എന്നിവയുൾപ്പെടെ ആവേശകരമായ ചിത്രങ്ങളാണ് സൗബിന്‍റേതായി പുറത്തു വരാനുള്ളത്. ജൂതനിൽ മംമ്ത മോഹൻ‌ദാസാണ് സൗബിൻറെ നായികയായി എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :