ആക്ഷൻ സീനിൽ ഇരുമ്പുകമ്പിയിൽ ഇടിച്ച് നടൻ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്, രണ്ട് കാലിലും തുന്നൽ

Killer Movie, SJ Suryah, Cinema set,Cinema News,എസ് ജെ സൂര്യ,കില്ലർ ,സിനിമാവാർത്ത,അപകടം
അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജനുവരി 2026 (15:33 IST)
ചെന്നൈ: ഷൂട്ടിങ്ങിനിടെ നടന്‍ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്.10 വര്‍ഷത്തിന് ശേഷം സംവിധായകനായി മടങ്ങിയെത്തുന്ന എസ്.ജെ സൂര്യയുടെ സ്വപ്ന പദ്ധതിയായ കില്ലറിന്റെ ചെന്നൈ
പാലവാക്കത്ത് നടക്കുന്ന മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിനിടെ റോപ്പില്‍ നിന്നും കാല് തെന്നി ഒരു സ്റ്റീല്‍ കമ്പിയിലേക്ക് വീഴുകയായിരുന്നു.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂര്യയ്ക്ക് രണ്ട് കാലുകളിലും തുന്നല്‍ നടത്തേണ്ടിവന്നു. കുറഞ്ഞത് 15 ദിവസമെങ്കിലും പൂര്‍ണ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതോടെ സിനിമയുടെ ഷൂട്ട് നിര്‍ത്തിവെച്ചു. താരത്തിന്റെ 2 കാലിലും ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്നും അത് തുന്നിച്ചേര്‍ത്തെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.


മുറിവുകള്‍ ഉണങ്ങാന്‍ കുറഞ്ഞത് 15 ദിവസമെങ്കിലും മുഴുവന്‍ ബെഡ് റെസ്റ്റ് ആവശ്യമാണെന്നും ആ സമയത്ത് നടക്കാനോ ജോലി ചെയ്യാനോ പാടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ സിനിമയുടെ ഷൂട്ട് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.
കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യുന്ന കില്ലര്‍ പാന്‍ ഇന്ത്യന്‍ ചിത്രമാണ്. എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ഈ ചിത്രത്തില്‍ പ്രീതി അസ്രാനിയാണ് നായികയായി എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :