നെറ്റിയില്‍ വെടിയുണ്ടയേറ്റ് രക്തമൊഴുകുന്ന മുഖവുമായി ചിമ്പു,'മാനാട്' ഫസ്റ്റ് ലുക്ക് എത്തി !

കെ ആര്‍ അനൂപ്| Last Updated: ശനി, 21 നവം‌ബര്‍ 2020 (14:25 IST)
ചിമ്പു നായകനായെത്തുന്ന മാനാടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെറ്റിയില്‍ വെടിയുണ്ടയേറ്റ് രക്തമൊഴുകുന്ന മുഖവുമായി നില്‍ക്കുന്ന
ചിമ്പുവിനെയാണ് പോസ്റ്ററില്‍ കാണാനാകുക. അബ്ദുല്‍ ഖാലിഖ് എന്ന മുസ്ലിം കഥാപാത്രത്തെയാണ് നടന്‍
അവതരിപ്പിക്കുന്നത്.ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്.

താടിയും മീശയും ട്രിം ചെയ്ത് ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിമ്പു എത്തുന്നത്.കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ എസ് ജെ സൂര്യ, ഭാരതിരാജ, മനോജ് ഭാരതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.റിച്ചാര്‍ഡ് എം നാഥനാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. നിലവില്‍ പോണ്ടിച്ചേരിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :