അഭിറാം മനോഹർ|
Last Modified ബുധന്‍, 17 ഡിസംബര്‍ 2025 (14:13 IST)
സിനിമ- സീരിയല്‍ താരമായ ഷിജു എ ആര്‍ വിവാഹമോചിതനായി. ഭാര്യ പ്രീതി പ്രേമും താനും ഔദ്യോഗികമായി വേര്‍പിരിഞ്ഞതായി താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നീണ്ട കാലത്തെ ദാമ്പത്യത്തീന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. പരസ്പര സമ്മതത്തോടെയും പക്വതയോടെയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ഷിജു അറിയിച്ചു.
തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് വേര്‍പിരിയല്‍ തീരുമാനമെന്നും ഷിജു പറഞ്ഞു. സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അഭ്യര്‍ഥിച്ചുകൊണ്ടാണ് ഷിജുവിന്റെ കുറിപ്പ് അവസാനിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും സീരിയലുകളിലും സജീവമായ താരമായ ഷിജു ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ഥിയായിരുന്നു.