അനുബന്ധ വാര്ത്തകള്
- Shane NIgam: 'സിനിമയിൽ എനിക്ക് സുഹൃത്തുക്കളില്ല': പരാതിയില്ലെന്ന് ഷെയ്ൻ നിഗം
- Shane Nigam: 'ഞാൻ ഭയങ്കര ഇമോഷണൽ ആണ്, സെൻസിറ്റീവും': ഷെയ്ൻ നിഗം പറയുന്നു
- Sai Abhyankkar's Mollywood Entry: ഇതിലും മികച്ച വരവേൽപ്പ് എവിടെ കിട്ടും? സായ് ആഭ്യങ്കർ മലയാളത്തിലേക്ക്; സ്വാഗതം ചെയ്ത് മോഹൻലാൽ
- അന്ന് മുതൽ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്, ആദ്യ ദിവസം തന്നെ കാണും; ഷെയിൻ നിഗം
- 7 മണിക്കൂർ ജോലി, പ്രതിഫലത്തിൽ 25 ശതമാനം വർദ്ധനവ് വേണം,ദീപികയുടേത് അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങൾ
Shane Nigam: എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു അത്: ഷെയിൻ നിഗം
സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം
മലയാളത്തിന്റെ യുവതാരങ്ങളിൽ ഏറെ പ്രതീക്ഷയുള്ള നടനാണ് ഷെയിൻ നിഗം. ഷെയിൻ നിഗത്തിന്റെ നായകനാക്കി ഡിമൽ ഡെന്നിസ് ഒരുക്കിയ സിനിമയാണ് വലിയപെരുന്നാൾ. വലിയ പ്രതീക്ഷയിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഷെയിൻ നിഗം. തന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായിരുന്നു വലിയപെരുന്നാളിന്റെ പരാജയമെന്നും ആ സിനിമയുടെ റിലീസ് ദിനം തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും ഷെയിൻ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഷെയിൻ ഇക്കാര്യം പറഞ്ഞത്.
'എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ നടക്കുന്നതിനിടയിലായിരുന്നു ആ സിനിമയുടെ റിലീസ്. ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു. അതിന് ശേഷമാണ് നമ്മൾ കോവിഡിലേക്ക് കടക്കുന്നതും എല്ലാവർക്കും ബ്രേക്ക് ഉണ്ടാകുന്നതും. അതിന് ശേഷം ഞാൻ റിക്കവർ ആയി എല്ലാം ഓക്കെ ആയി. പക്ഷെ ആ സിനിമയുടെ റിലീസ് ദിനം എനിക്കൊരിക്കലും മറക്കാനാകില്ല', ഷെയിൻ നിഗം പറഞ്ഞു.