ശക്‍തമായ തിരിച്ചുവരവിന് ഷം‌ന, 'സുന്ദരി' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (15:54 IST)
വീണ്ടും തെലുങ്ക് സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് ഷംന കാസിം. സുന്ദരി എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് നടി ഇത്തവണ എത്തുന്നത്. ഒരു നർത്തകി ആയിട്ടാണ് ഷംന ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തുവന്നു.

കല്യാണ്‍ജി ഗൊഗാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അമ്പാടി ആണ് നായകൻ. കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചിത്രമായിരിക്കുമിത്.

അതേസമയം, ജയലളിതയുടെ ബയോപിക്കലും നടി അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി ശശികല ആയാണ് ഷംന ചിത്രത്തിലെത്തുന്നത്. കങ്കണയാണ് ജയലളിതയായി വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :