ബോളിവുഡ് ഇപ്പോഴും എന്നെയും ഷാറൂഖ്,ആമിർ,അക്ഷയ് കുമാർ എന്നിവരെയും കേന്ദ്രീകരിച്ചാണ് നിൽക്കുന്നത് : സൽമാൻ ഖാൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 9 ഏപ്രില്‍ 2023 (15:00 IST)
താൻ ഉൾപ്പടെ അഞ്ച് സീനിയർ താരങ്ങളെ ആശ്രയിച്ചാണ് ബോളിവുഡ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. തങ്ങളുടെ സിനിമകൾ വിജയിക്കുന്നത് കണ്ടാണ് യുവതാരങ്ങൾ പോലും പ്രതിഫലം ഉയർത്തുന്നതെന്ന് അടുത്തിടെ സൽമാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതാരങ്ങളെല്ലാം കഠിനാധ്വാനികളും കഴിവുള്ളവരുമാണെന്നും സൽമാൻ പറഞ്ഞു.


ആമിർഖാൻ,ഞാൻ,ഷാറൂഖ് ഖാൻ,അജയ് ദേവ്ഗൻ,അക്ഷയ് കുമാർ എന്നിങ്ങനെ ഞങ്ങൾ അഞ്ച് പേരിൽ കേന്ദ്രീകരിച്ചാണ് ബോളിവുഡ് ഇപ്പോഴും നീങ്ങുന്നത്.ഞങ്ങളുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വിജയിക്കുന്നുണ്ട്. അതിനാൽ തന്നെ ഞങ്ങളാരും തന്നെ സിനിമയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് ചിത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അത് പ്രേക്ഷകരുടെ പൾസ് മനസിലാക്കാൻ സാധിക്കാത്തത് കൊണ്ടാണെന്നും സൽമാൻ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :