ഇരട്ട ഗംഭീര സിനിമ,ജോജുവിന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനം:സജിന്‍ ബാബു

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഫെബ്രുവരി 2023 (10:59 IST)
ജോജു ജോര്‍ജ് എന്ന നടന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനമാണ് എന്ന സിനിമയിലേത് എന്ന് സംവിധായകന്‍ സജിന്‍ ബാബു.

'ഇരട്ട കണ്ടു..ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ഗംഭീര സിനിമ..ജോജു ജോര്‍ജ് എന്ന നടന്റെ കരിയറിലെ ഇതുവരെ കണ്ടതില്‍ വച്ച് മികച്ച പ്രകടനം..വളരെ മനോഹരമായ തിരക്കഥയും, സംവിധാനവും..എല്ലാവരും തീര്‍ച്ചയായും തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രം..'-സജിന്‍ ബാബു കുറച്ചു.
അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ഇരട്ട കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.രോഹിത് എം ജി കൃഷ്ണനാണ് ഇരട്ടയുടെ സംവിധാനം. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :