സച്ചിയുടെ അവസാന തിരക്കഥ സിനിമയാകുന്നു, പൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (17:11 IST)
പൃഥ്വിരാജിനെ നായകനാക്കി അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ ഒരുക്കിയ സിനിമയാകുന്നു. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധയിൽ പറയുന്നത്. ഈ സിനിമയുടെ പണിപ്പുരയിൽ ഇരിക്കെയാണ് സച്ചി ശസ്‌ത്രക്രിയക്ക് വിധേയനാകുന്നതും തുടർന്ന് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :