റിലീസ് പ്രഖ്യാപിച്ച് 'റോക്കറ്ററി ദി നമ്പി എഫ്ക്ട്'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:52 IST)

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രം 'റോക്കട്രി ദി നമ്പി ഇഫക്റ്റ്' പ്രേക്ഷകരിലേക്ക്. റിലീസ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ 6 ഭാഷകളായി സിനിമ റിലീസ് ചെയ്യും.100 കോടിയില്‍ കൂടുതല്‍ ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.27 വയസ്സു മുതല്‍ 70 വയസ്സുവരെയുള്ള വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണന്റെ വിവിധരൂപങ്ങളില്‍ മാധവന്‍ എത്തുന്നുണ്ട്.അദ്ദേഹം തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നതും.

വെള്ളം സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ-ഡയറക്ടര്‍ ആണ്.രചനയും സംവിധാനവും നടന്‍ ആര്‍ മാധവന്‍.
മാധവന്റെ ട്രൈ കളര്‍ ഫിലിംസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :