"എട്ട് വർഷം മിണ്ടാതിരുന്നു, ഇപ്പോൾ എന്റെ ക്ഷമ നശിച്ചു"; ഓഡിയോ ക്ലിപ് ലീക്കായതിൽ രശ്മികയുടെ രൂക്ഷ പ്രതികരണം

കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ മുൻ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്

Rashmika Mandanna, reshmika, reshmika vijay devarakonda, reshmika mandana audio clip, രശ്മിക മന്ദാന, രശ്മിക, വിജയ് ദേവരകൊണ്ട, രക്ഷിത് ഷെട്ടി, rakshit shetty
രേണുക വേണു| Last Updated: ശനി, 14 മാര്‍ച്ച് 2026 (13:08 IST)
Rashmika Mandanna
മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി. തന്റെ വ്യക്തിജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കിടയിൽ ഇത്തരം പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നത് മനഃപൂർവമാണെന്ന് രശ്മിക എക്സിൽ കുറിച്ചു. എട്ട് വർഷമായി തനിക്കെതിരെ
നടക്കുന്ന അപവാദ പ്രചരണമാണിത്. ഇത്രയും കാലം മിണ്ടാതിരുന്നു. എന്നാലിപ്പോൾ എല്ലാ പരിധികളും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും തന്റെ ക്ഷമ നശിച്ചുകഴിഞ്ഞു എന്നും നടി കൂട്ടിച്ചേർത്തു.

''ഏകദേശം എട്ട് വർഷങ്ങൾക്ക് മുമ്പുള്ളതെന്ന് കരുതപ്പെടുന്ന ഒരു പഴയ സ്വകാര്യ സംഭാഷണം, അതില്‍ ഉൾപ്പെട്ടവരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതായി കാണുന്നു... എന്റെ വ്യക്തിജീവിതത്തിലെ പുതിയ സന്തോഷങ്ങൾക്കിടയിൽ ഇത്തരം പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുന്നത് മനഃപൂർവമാണ്. മനപൂർവം പുതിയ വിവാദങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ആളുകൾക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നത്? അവർ എത്രത്തോളം പോകും? തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ആളുകളെ തെറ്റിധരിപ്പിക്കുന്നു, വസ്തുതകൾ വളച്ചൊടിച്ച് അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നു...

നമ്മൾ ഇവിടെ സന്തോഷമായി ഇരിക്കുകയും നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ ചിലർ അതില്ലാതെയാക്കാൻ നോക്കുന്നു. അവർ മറ്റൊരാളുടെ സന്തോഷത്തെയും സമാധാനത്തെയും സന്തോഷത്തെയും പണയപ്പെടുത്തി സമൂഹത്തിൽ വെറുപ്പ് സൃഷ്ടിക്കുന്നു. ഇത് വളരെയധികം നിർഭാ​ഗ്യതകരമാണ്. എട്ട് വർഷമായി ഈ വിഷയത്തിൽ നിശബ്ദത തുടരുന്നു.
അതെനിക്ക് അങ്ങേയറ്റം ക്ഷമയുള്ളത് കൊണ്ടാണ്. ഇനി മിണ്ടാതിരിക്കാൻ ആകില്ല... എല്ലാ അതിർ വരമ്പുകളും ലംഘിക്കപ്പെട്ടു കഴിഞ്ഞു. എനിക്കെതിരെ പ്രചരിക്കുന്ന ഈയൊരു ഉള്ളടക്കം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ നിന്നും പിൻവലിക്കണം. 24 മണിക്കൂർ സമയം തരും. അതുകഴിഞ്ഞാൽ ഞാൻ നിയമ നടപടികളുമായി മുന്നോട്ട് പോകും..."- രശ്മിക പറഞ്ഞു

കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ മുൻ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. രശ്മികയുടെ സിനിമാ കരിയർ നിയന്ത്രിക്കാൻ രക്ഷിത് ശ്രമിച്ചിരുന്നുവെന്നും വിവാഹശേഷം അഭിനയം നിർത്തുമെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ ഓഡിയോയിൽ പറയുന്നു. 2016-ൽ പുറത്തിറങ്ങിയ കിരിക് പാർട്ടി എന്ന ചിത്രത്തിന് ശേഷമാണ് രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിൽ പ്രണയത്തിലാവുകയും 2017-ൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തത്. എന്നാൽ 2018-ൽ ഇരുവരും വേർപിരിയുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :