1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ramesh Pisharody speaks out against Shweta menon

പ്രതിയാക്കി,പിന്നിൽ രാഷ്ട്രീയലക്ഷ്യം, ശ്വേതാ മേനോനെതിരെ രമേഷ് പിഷാരടി

AMMA association dispute
അഡ്‌ഹോക്ക് കമ്മിറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണവുമായി രമേഷ് പിഷാരടി. തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.  അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനായാണ് താന്‍ അഡ്‌ഹോക്ക് കമ്മിറ്റി അധ്യക്ഷനായതെന്നും ചുമതല തനിക്ക് ബോധ്യപ്പെട്ടതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
 
 ശ്വേത മേനോന്‍ അമ്മയില്‍ നിന്ന് രാജിവെച്ചതാണ്. എന്നാല്‍ അമ്മയുടെ മിനിറ്റ്‌സ് ബുക്ക് അടക്കമുള്ള രേഖകളൊന്നും തന്നെ കൈമാറിയില്ലെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് രമേഷ് പിഷാരടി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജെൻ സി റീലുകൾ കാണുമ്പോളെ ഛർദ്ദിക്കാൻ വരുന്നു, ആരാണ് ഇവറ്റകളെ പെറ്റ് വളർത്തുന്നത്: കടന്നാക്രമിച്ച് കങ്കണ