സല്‍മാന്‍ ഖാന്‍ വീട്ടിലേക്ക് ക്ഷണിച്ചു,അച്ഛന്റെ പഴയകാല സുഹൃത്ത്,ആ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് രാം ചരണ്‍ ഓര്‍ക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 18 മാര്‍ച്ച് 2023 (10:18 IST)
ഇന്ത്യന്‍ സിനിമയുടെ ഉയരങ്ങളില്‍ നില്‍ക്കുകയാണ് നടന്‍ രാം ചരണ്‍. തന്റെ അച്ഛന്റെ പഴയകാല സുഹൃത്തും നടനുമായ സല്‍മാന്‍ ഖാനെ കുറിച്ച് രാം ചരണ്‍ പറയുകയാണ്.ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2023ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. അച്ഛന്റെ പഴയ സുഹൃത്ത് ആയതിനാല്‍ താന്‍ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം തന്നെ ക്ഷണിച്ചു എന്നാണ് രാം ചരണ്‍ പറയുന്നത്.

സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന ഒരു ഓര്‍മ്മയും നടന്‍ പങ്കുവയ്ക്കുന്നു.
'ബേട്ട, നീ ഇവിടെ ഉണ്ടെന്ന് കേട്ടു. എങ്ങനെ അറിഞ്ഞെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'ബോംബെയില്‍ ഞാന്‍ അറിയാതെ ഒന്നും സംഭവിക്കില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു, ആ ഊഷ്മളമായ സ്വീകരണം ഞാന്‍ എന്നും എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും'- രാം ചരണ്‍ പറഞ്ഞു.താന്‍ സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :