രേണുക വേണു|
Last Updated:
ചൊവ്വ, 24 ഫെബ്രുവരി 2026 (13:03 IST)
കേരളത്തില്‍ വ്യാപകമായി 'ലവ് ജിഹാദ്' നടക്കുന്നുവെന്ന് ആരോപിച്ച് '
കേരള സ്റ്റോറി 2 വിന്റെ പ്രമോഷൻ പരുപാടിക്ക് കൊണ്ടുവന്നത് മലയാളികളല്ലാത്തവരെ.
'ലവ് ജിഹാദ്' ഇരകളായ സ്ത്രീകളെന്ന പേരിൽ 37ഓളം സ്ത്രീകളെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ വേദിയിലെത്തിച്ചത്. വേദിയിൽ കൊണ്ടുവന്നവരൊക്കെയും ഉത്തരേന്ത്യക്കാരാണെല്ലോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അണിയറക്കാര്‍ വിസമ്മതിച്ചെങ്കിലും കേരളത്തില്‍ നിന്ന് ആരംഭിച്ച 'ലവ് ജിഹാജ്' രാജ്യവ്യാപകമായെന്നും അതാണ് സിനിമയുടെ പ്രമേയമെന്നുമായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങിന്റെ വിശദീകരണം.
37 പേരിൽ ഒരാൾ പോലും ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്നുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വിഡിയോ യൂട്യൂബിലുണ്ടെന്ന വിചിത്ര മറുപടിയായിരുന്നു നിർമാതാവിന്റേത്. ഇരകളായി വേദിയിലെത്തിച്ചവരെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചില്ല. കൂടുതൽ ചോദ്യങ്ങളുയർന്നു എങ്കിലും അണിയറപ്രവർത്തകർ പത്രസമ്മേളനവേദി വിടുകയായിരുന്നു.
കേരള സ്‌റ്റോറി 2 സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്, നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ നടിമാരായ അതിദി ഭാട്ടിയ, ഉൽക്ക ഗുപ്ത, ഐശ്വര്യ ഓജ തുടങ്ങിയവരാണ് ഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.
കേരള സ്റ്റോറി 2 ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമർശനമാണ് രാജ്യത്തിന്റെ പല കോണികളിൽ നിന്നായി ചിത്രത്തിനെതിരെ ഉയരുന്നത്. കേരള സ്റ്റോറി പോലെ തന്നെ വര്‍ഗീയത നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരമാണ് ട്രെയിലറിലും. ഫെബ്രുവരി 27 നാണ് സിനിമയുടെ റിലീസ്.