ഞങ്ങളൊരുക്കുന്നത് മലയാളത്തിന്റെ റേജിംഗ് ബുൾ: മോഹൻലാ‌ൽ നായകനാകുന്ന ബോക്‌സിങ് ചിത്രത്തെ പറ്റി പ്രിയദർശൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 27 ജൂലൈ 2021 (21:00 IST)
മരക്കാറിന് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം ഒരു സ്പോർട്‌സ് ഡ്രാമയായിരിക്കുമെന്ന വാർത്തകൾ സിനിമാലോകത്ത് നിന്ന് കുറച്ച് കാലമായി കേൾക്കുന്നതാണ്. ഇപ്പോളിതാ ആ സ്വപ്‌നചിത്രത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയസംവിധായകനായ പ്രിയദർശൻ.

ഒരു ബോക്സറുടെ കഥയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. പ്രശസ്‍തിയിലേക്കുള്ള അയാളുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും.മോഹൻലാലുമൊത്ത് ഞാൻ എല്ലാത്തരത്തിലുള്ള സിനിമകളും ചെയ്‌തിട്ടുണ്ട്. എന്നാൽ ഒരു സ്പോർട്‌സ് ഇതുവരെ ചെയ്‌തിട്ടില്ല. ചിത്രത്തിനായി വലിയ രീതിയിൽ ശരീരം ഒരുക്കിയെടുക്കേണ്ടതുണ്ട്.

ആദ്യം മോഹൻലാൽ 15 കിലോയോളം ശരീരഭാരം കുറയ്ക്കേണ്ടതായി വരും. പിന്നീട് അത് തിരിച്ചുപിടിക്കണം. അതുകൂടാതെ 10 കിലോ കൂട്ടുകയും വേണം. അദ്ദേഹത്തിനത് സാധിക്കുമോ എന്നതാണ് ചോദ്യമെങ്കിൽ
തീര്‍ച്ഛയായും അദ്ദേഹത്തെക്കൊണ്ട് അതിനു കഴിയും. മോഹന്‍ലാലിന് ചെയ്യാന്‍ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ? ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.


റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം റേജിംഗ് ബുൾ എക്കാലവും തന്നെ മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്നും പുതിയതായി ഒരുങ്ങുന്ന സിനിമ
തങ്ങളുടെ 'റേജിംഗ് ബുള്‍' ആയിരിക്കുമെന്നും കൂട്ടിചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :