എമ്പുരാന്റെ മുൻപെ 'ബ്രോ ഡാഡി' എത്തും, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ ചിത്രമൊരുങ്ങുന്നു

അഭിറാം മനോഹർ| Last Updated: വെള്ളി, 18 ജൂണ്‍ 2021 (20:33 IST)
ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന് മുൻപെ മറ്റൊരു മോഹൻലാൽ ചിത്രവുമായി പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന പേരിലാണ് സിനിമയൊരുങ്ങുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് മുഴു‌നീള കഥാപാത്രമായി സിനിമയിലെത്തും.
കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

കഴിഞ്ഞ ദിവസമാണ് ലോക്ക്‌ഡൗൺ സാഹചര്യത്തിൽ എമ്പുരാന് മുൻപായി ഒരു ചെറിയ ചിത്രം സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചത്. ഇതിൽ ആരെല്ലാം അഭിനയിക്കും എന്നതിൽ പൃഥ്വി സൂചന നൽകിയിരുന്നില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :