ഗോൾഡൻ ഗൗണിൽ തിളങ്ങി ആലിയ ഭട്ട്: വില 1.8 ലക്ഷം രൂപ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (13:08 IST)
അമ്മയാകാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ് നടി ആലിയഭട്ട്. ഗർഭകാലത്ത് സ്ത്രീകൾക്ക് ധരിക്കാനുള്ള മറ്റേണിറ്റി ബ്രാൻഡ് ഈയിടെയാണ് താരം ആരംഭിച്ചത്. ഗർഭക്കാലത്തും സ്റ്റൈലിഷായി പ്രത്യക്ഷപ്പെടാറുള്ള താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ്
ഇപ്പോൾ വൈറലായിരിക്കുന്നത്.

ശരീരത്തോട് അലസമായി ചേർന്ന് നിൽക്കുന്ന ഗോൾഡൻ ഗൗണിലുള്ള ആലിയയുടെ ചിത്രമാണ് ഫാഷൻ ലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. ടൈം മാഗസിൻ്റെ 100 ഇംപാക്ട് പുരസ്കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് ആലിയ ഈ ഗൗൺ ധരിച്ചത്. 1.89.000 രൂപയാണ് ഈ വസ്ത്രത്തിൻ്റെ വില. ഈ വസ്ത്രം ധരിച്ചുകൊണ്ടുള്ള ആലിയയുടെ ചിത്രം താരം തന്നെ പങ്കുവെച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :