സംവിധായകനുമായി അഭിപ്രായവ്യത്യാസം, സ്പിരിറ്റിൽ നിന്ന് പ്രകാശ് രാജ് പുറത്ത്

നേരത്തെ ജോലി സമയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ദീപിക പദുക്കോണും പ്രൊജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു.

Prakash raj, Spirit Movie, Sandeep reddy vanga, Cinema News
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2026 (15:10 IST)
പ്രഭാസ് നായകനാകുന്ന സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്' ചിത്രത്തില്‍ നിന്നും നടന്‍ പ്രകാശ് രാജ് പുറത്തായതായി റിപ്പോര്‍ട്ടുകള്‍. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രകാശ് രാജിന്റെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രീകരണ വേളയില്‍ സ്‌ക്രിപ്റ്റും ഒരു പ്രത്യേക രംഗത്തിന്റെ ചിത്രീകരണവുമായി
ബന്ധപ്പെട്ട് സംവിധായകനും പ്രകാശ് രാജും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും ഇത് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രകാശ് രാജ് പ്രൊജക്റ്റില്‍ നിന്നും പിന്മാറിയതെന്നുമാണ് പുറത്തുവരുന്ന വിവരം. ചിത്രീകരണത്തിന്റെ പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രകാശ് രാജിന്റെ റോളിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

നേരത്തെ ജോലി സമയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ദീപിക പദുക്കോണും പ്രൊജക്റ്റില്‍ നിന്നും പിന്മാറിയിരുന്നു. തൃപ്തി ദിമ്രിയാണ് ദീപികയ്ക്ക് പകരകകരിയായി സിനിമയിലെത്തിയത്. നിലവില്‍ ത്രിപ്തി ദിമ്രി, വിവേക് ഒബ്‌റോയ്, ദക്ഷിണ കൊറിയന്‍ താരം ഡോണ്‍ ലീ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി ഒന്നിന് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. 2027 മാര്‍ച്ച് 5നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :