ആദ്യദിനം 39 കോടിയോളം നേടി,'പൊന്നിയിന്‍ സെല്‍വന്‍' കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (14:53 IST)
'പൊന്നിയിന്‍ സെല്‍വന്‍' ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 39 കോടിയോളം പ്രദര്‍ശനത്തിനെത്തിയ ദിവസം തന്നെ നേടാനായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

വിക്രം,വലിമൈ തുടങ്ങിയ സിനിമകളുടെ ആദ്യദിനത്തെ കളക്ഷന്‍ റെക്കോര്‍ഡ് 'പൊന്നിയിന്‍ സെല്‍വന്‍'മറികടന്നു.23- 24 കോടി രൂപയ്ക്കടുത്ത് തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം സ്വന്തമാക്കി. വിജയന്റെ 'ബീസ്റ്റ്' ആണ് ഇപ്പോഴും മുന്നില്‍.

നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് 2.75 കോടിയും കേരളത്തില്‍നിന്ന് 3.25 രൂപയും 'പൊന്നിയിന്‍ സെല്‍വന്‍' നേടി. നാല് കോടി രൂപയാണ് കര്‍ണാടകയില്‍ നിന്ന് സ്വന്തമാക്കിയത്.ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും ചിത്രം കളക്ട് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :