Kollam Pattu: സോഷ്യല്‍ മീഡിയയില്‍ വൈറലായി പൊന്‍മാനിലെ 'കൊല്ലം പാട്ട്'. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. രശ്മി സതീഷ് ആണ് ആലാപനം. കൊല്ലം ജില്ലയിലെ വിശേഷങ്ങള്‍ അടങ്ങിയതാണ് വരികള്‍.
ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍, ആനന്ദ് മന്മദന്‍, ദീപക് പറമ്പോല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'പൊന്‍മാന്‍'. ജി.ആര്‍.ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥ. ഇന്ദുഗോപന്റെ 'നാലഞ്ചു ചെറുപ്പക്കാര്‍' കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം സ്ത്രീധനത്തിനെതിരായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. കൊല്ലം പശ്ചാത്തലമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വിനായക അജിത്താണ് നിര്‍മാണം.