ബോളിവുഡ് സുന്ദരിമാർക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്, ഞെട്ടിച്ചെന്ന് ആരാധകർ

പ്രശസ്ത വിനോദസഞ്ചാര മാസികയായ 'വെറൈറ്റി'യുടെ (Variety) ഇന്ത്യന്‍ പതിപ്പിന്റെ ലോഞ്ച് ചടങ്ങില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

Parvathy Thiruvoth Ultra glamour look at Variety launch
അഭിറാം മനോഹർ| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (14:22 IST)
അഭിനയത്തികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള നടി പാര്‍വതി തിരുവോത്ത് ഫാഷന്‍ രംഗത്തും കയ്യടികള്‍ നേടുന്നു.
പ്രശസ്ത വിനോദസഞ്ചാര മാസികയായ 'വെറൈറ്റി'യുടെ (Variety) ഇന്ത്യന്‍ പതിപ്പിന്റെ ലോഞ്ച് ചടങ്ങില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ബോളിവുഡിലെ മുന്‍നിര നായികമാര്‍ക്കൊപ്പം പാര്‍വതിയും ശ്രദ്ധാകേന്ദ്രമായി. മൃണാള്‍ ഠാക്കൂര്‍, സണ്ണി ലിയോണി, നിമ്രത് കൗര്‍, മാളവിക മോഹനന്‍, രാകുല്‍ പ്രീത് സിങ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചടങ്ങില്‍ കറുപ്പ് നിറത്തിലുള്ള സ്‌റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് പാര്‍വതി എത്തിയത്.

താരത്തിന്റെ പുതിയ ഗെറ്റപ്പ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. സമീപകാലത്തായി പൊതുവേദികളിലും ഫോട്ടോഷൂട്ടുകളിലും പാര്‍വതി ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്.വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളുടെ കൂടി ഭാഗമായാണ് പാര്‍വതിയുടെ ഈ മാറ്റമെന്നാണ് ആരാധകര്‍ കരുതുന്നത്. ബോളിവുഡ് സൂപ്പര്‍താരം ഹൃതിക് റോഷന്‍ നിര്‍മ്മിക്കുന്ന വെബ് സീരീസിലൂടെ താരം വീണ്ടും ഹിന്ദിയില്‍ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പുറമെ
നിസാം ബഷീര്‍- പൃഥ്വിരാജ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന'നോബഡി' എന്ന സിനിമയും
പാര്‍വതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :