ആഷിക് അബു ചിത്രത്തില്‍ ബിജു മേനോനും പാര്‍വതിയും !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (21:20 IST)
ആഷിക് അബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും ജോഡിയാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് ഈ ചിത്രത്തിലൂടെ സംവിധായകനായി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് ജി ശ്രീനിവാസ് റെഡ്ഡിയാണ്. സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാര്‍ത്തിക് കോളിംഗ് കാര്‍ത്തിക്, വസീര്‍, ജഴ്‌സി, വിശ്വരൂപം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍, മാലിക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് സനു ജോണ്‍ വര്‍ഗീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :