‘ജനങ്ങളെ ഭരിക്കാനല്ല ജനാധിപത്യ സര്‍ക്കാര്‍’ - പൊട്ടിത്തെറിച്ച് മമ്മൂട്ടി, തരംഗമായി ‘വണ്‍’ ടീസര്‍ !

Mammootty, One, Kadakkal Chandran, മമ്മൂട്ടി, കടയ്‌ക്കല്‍ ചന്ദ്രന്‍, സഞ്ജയ് ബോബി, വണ്‍
അനിരാജ് എ കെ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (17:58 IST)
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം ‘വണ്‍’ ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവന്നിരിക്കുന്നു. കേരളത്തിന്‍റെ മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.

‘ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല സര്‍ ജനാധിപത്യ സര്‍ക്കാര്‍, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ്’ - എന്ന പഞ്ച് ഡയലോഗുമായി മമ്മൂട്ടി തകര്‍ക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.

അധികാരം എന്തിനുവേണ്ടിയാണെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും അറിയാവുന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി ഈ സിനിമയില്‍ കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് വണ്‍ സംവിധാനം ചെയ്‌തിരിക്കുന്നത്.

ബോബി - സഞ്‌ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ജോജുവും മുരളി ഗോപിയും നിര്‍ണായക വേഷങ്ങളിലെത്തുന്നു. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. നിര്‍മ്മാണം ആര്‍ ശ്രീലക്ഷ്‌മി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :