അനുബന്ധ വാര്‍ത്തകള്‍
- ജനനായകന് ശേഷവും ദളപതി അഭിനയം തുടരുമോ? വിജയ് നൽകിയ രസകരമായ മറുപടി പറഞ്ഞ് മമിത ബൈജു
- Happy Birthday Vijay: 'വിദ്യയുടെ മരണത്തോടെ ഗിത്താർ വായന അവസാനിപ്പിച്ചു'; അച്ഛനെ എതിർത്ത് വീട് വിട്ട പയ്യൻ ദളപതിയായി
- സച്ചിൻ ഔട്ട്! ഇനി സംഗീത് പ്രതാപും മമിത ബൈജുവും പ്രണയിക്കും!
- 'ഹിന്ദു ദൈവത്തിന്റെ പേര്'; സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്
- 'ചുരുളിയിൽ അഭിനയിച്ചതിന് പൈസ കിട്ടിയിട്ടില്ല, 'തെറി' പതിപ്പ് അവാർഡിന് ആണെന്ന് പറഞ്ഞാണ് ഡബ്ബ് ചെയ്യിച്ചത്: തുറന്നടിച്ച് ജോജു ജോർജ്
Kerala Crime Files" കരിയറിന്റെ പോക്ക് കണ്ട് സ്വയം തകര്‍ന്നതാണ്, ഈയൊരു നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു: നൂറിന് ഷെരീഫ്
Noorin Sheriff
നൂറിന്റെ കുറിപ്പ് ഇങ്ങനെ
എന്റെ അരങ്ങേറ്റത്തിന് ശേഷം വര്‍ഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയര്‍ച്ച താഴ്ചകളിലൂടെയുമാണ് കടന്നുപോയത്. സ്വപ്നതുല്യമായ എന്റെ കരിയര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാന്‍ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു. സ്ക്രീനില്‍ എന്നെ ഇങ്ങനെ കാണാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ?, ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനായി ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്.
കേരള ക്രൈം ഫയല്‍സിലെ സ്റ്റെഫിയായി എന്നെ തിരെഞ്ഞെടുത്തതിനും എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹും രമേശിനോടും കെസിഎഫിന്റെ മുഴുവന്‍ ടീമിനോടും ഞാന്‍ കടപ്പെട്ടിരിക്കും. എന്റെ സഹതാരങ്ങള്‍ക്ക്, മുഴുവന്‍ ടീമിനും ഏറ്റവും നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്നേഹം. സീരീസ് പുറത്തിറങ്ങിയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്നേഹത്തിലും ഞാന്‍ അതീവ സന്തോഷവതിയാണ്. ഇപ്പോള്‍ ഞാന്‍ വികാരാധീനയാണ്. കാരണം ഈ ചെറിയ ചുവടുവെയ്പ്പ് എനിക്ക് വിലമതിക്കാനാത്തതാണ്. പൂര്‍ണ്ണമനസോടെ ഇതിനെ സ്വീകരിക്കുന്നു. അടുത്തതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.