നവാസ് സമ്പാ​ദിച്ച നാലഞ്ചു കോടിയുടെ സ്വത്തുക്കൾ ഉണ്ട്, രഹന ആരെയും ആശ്രയിക്കാൻ ആ​ഗ്രഹിക്കുന്നില്ല: നിയാസ് ബക്കർ

"ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ താല്‍പര്യം അതാണ്"

Niyas Backer, Kalabhavan Navas, rahana, navas rahana, നിയാസ് ബക്കർ, കലാഭവൻ നവാസ്, രഹന, നവാസ് രഹന
രേണുക വേണു| Last Modified വെള്ളി, 27 ഫെബ്രുവരി 2026 (10:30 IST)
Niyas Backer
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ നവാസിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള സഹോദരൻ നിയാസ് ബക്കറിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. നവാസിന്റെ ഭാര്യ രഹനയും മക്കളും ആരെയും ആശ്രയിച്ചു ജീവിക്കാൻ ആ​ഗ്രഹിക്കുന്നില്ല എന്നും നവാസ് സമ്പാദിച്ചുവെച്ച നാലഞ്ചു കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും നിയാസ് പറഞ്ഞു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു നിയാസിന്റെ പ്രതികരണം.

"നവാസ് പോയപ്പോൾ ആ കുടുംബത്തിന്റെ ഉത്തരവാദിത്തം ഇനി ആര് ഏറ്റെടുക്കും എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങനെ ആരും ഇല്ല
എല്ലാവരുടേയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാനാകുന്നത് എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. അവരെ സംബന്ധിച്ചിടത്തോളം രഹ്‌ന അതൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ താല്‍പര്യം അതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കാം, ആരേയും ആശ്രയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.

ഒരു ദിവസം ഒരു കുടുംബത്തിന് ജീവിക്കാന്‍ വേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. സമ്പാദ്യത്തിന് അപ്പുറത്ത്. അതിന് അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആരേയും ആശ്രയിക്കേണ്ടതില്ല, ആരും ഒന്നും ചെയ്യേണ്ടതില്ല, നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും? അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അയാളുടെ തീരുമാനവും, ആ തീരുമാനത്തിന് അനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. അവന്‍ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്. കുഴപ്പൊന്നുമില്ല"- നിയാസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :