30 നമ്പറുകൾ ബ്ലോക്കാക്കി, ആറ് വർഷത്തിന് മുകളിലായി ശല്യം ചെയ്യുന്നു: തുറന്ന് പറഞ്ഞ് നിത്യാ മേനൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (12:58 IST)
ആറാട്ട് സിനിമയുടെ പ്രേക്ഷകപ്രതികരണത്തിലൂടെ വൈറലായ യുവാവ് തന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ളതായി തുറന്ന് സമ്മതിച്ച് നടി നിത്യാ മേനൻ. യുവാവിൻ്റെ ഭാഗത്ത് നിന്നും സഹിക്കാൻ കഴിയാത്ത ശല്യമാണ് തനിക്കും മാതാപിതാക്കൾക്കും ഉണ്ടായതെന്നും 19(1എ) എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്
നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

കുറെ മണ്ടന്മാർ പുള്ളി പറഞ്ഞത് വിശ്വസിക്കുന്നവരാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി അയാൾ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പുള്ളി വൈറലായപ്പോൾ പബ്ലിക്കായി പറയാൻ തുടങ്ങി. ആറ് വർഷത്തിന് മുകളിലായി തുടരെ കഷ്ടപ്പെടുത്തുന്നു. എല്ലാവരും പരാതി നൽകാൻ പറഞ്ഞിരുന്നു. ഞാൻ ആയത് കൊണ്ട് ക്ഷമിച്ചതാണ്.

അമ്മയ്ക്ക് ക്യാൻസർ കഴിഞ്ഞൊക്കെ ഇരിക്കുന്ന സമയമാണ്. എപ്പോഴും എൻ്റെ അച്ഛനെയും അമ്മയെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തും. ഒടുവിൽ ഏറെ ക്ഷമയുള്ള അവർ പോലും ശബ്ദമുയർത്തേണ്ട സ്ഥിതി വന്നു. പിന്നീട് അയാൾ വിളിച്ചാൽ ബ്ലോക്ക് ചെയ്യും എന്ന് പറയേണ്ടി വന്നു. അയാളുടെ മുപ്പതോളം നമ്പറുകൾ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നിത്യ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :