കാഴ്ചയില്‍ തന്നെ ക്ഷീണിതന്‍, എങ്കിലും അഭിനയത്തോട് വിട്ടുവീഴ്ചയില്ല; ആശുപത്രിയില്‍ അഡ്മിറ്റ് ആകും മുന്‍പ് നെടുമുടി വേണു അഭിനയിച്ച സിനിമയിലെ രംഗങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (10:08 IST)

അതുല്യ നടന്‍ നെടുമുടി വേണുവിന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. ആരോഗ്യനില മോശമായി ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു തൊട്ടുമുന്‍പും സിനിമ സെറ്റിലായിരുന്നു അദ്ദേഹം. സിനിമയോട് അദ്ദേഹത്തിനുള്ള താല്‍പര്യം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉദരസംബന്ധമായ അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിനു അഞ്ച് ദിവസം മുന്‍പ് 'കോപം' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു നെടുമുടി വേണു. സിനിമ ചിത്രീകരണത്തിന്റെ ചെറിയൊരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ രംഗങ്ങളില്‍ വളരെ ക്ഷീണിതനായാണ് നെടുമുടി വേണുവിനെ കാണുന്നത്. എന്നാല്‍, അഭിനയത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ല.

കോപം സിനിമ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങള്‍ കാണാം:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :