'ഏത് ലുക്കും ഇവിടെ ഓക്കെയാണ്'; കിടിലന്‍ ചിത്രങ്ങളുമായി നവ്യ

സാരിയില്‍ നാടന്‍ ലുക്കിലും മോഡേണ്‍ വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലും ഒരുപോലെ തിളങ്ങാന്‍ നവ്യക്ക് കഴിയുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്

Navya Nair
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (12:54 IST)
Navya Nair

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി നവ്യ നായരുടെ പുതിയ ചിത്രങ്ങള്‍. ജീന്‍സ് പാന്റ്‌സും ഹക്കോബ ക്രോപ് ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് നവ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നടിമാരായ ഭാമ, ജ്യോതി കൃഷ്ണ തുടങ്ങിയവര്‍ നവ്യയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സാരിയില്‍ നാടന്‍ ലുക്കിലും മോഡേണ്‍ വസ്ത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലും ഒരുപോലെ തിളങ്ങാന്‍ നവ്യക്ക് കഴിയുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് നവ്യ. വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം 'ഒരുത്തീ' എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. സിനിമാ രംഗത്തും സ്റ്റേജ് ഷോ വിധികര്‍ത്താവായും താരം ഇപ്പോള്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. 1985 ഒക്ടോബര്‍ 14 നാണ് നവ്യയുടെ ജനനം. താരത്തിനു ഇപ്പോള്‍ 38 വയസ് കഴിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :