അഭിറാം മനോഹർ|
Last Modified തിങ്കള്‍, 3 നവംബര്‍ 2025 (18:09 IST)
ദേശീയ അവാര്‍ഡ് പുരസ്‌കാര നിര്‍ണയത്തെ പരിഹസിച്ച് മലയാള ചലച്ചിത്ര പുരസ്‌കാര ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ദേശീയ അവാര്‍ഡുകള്‍ മമ്മൂട്ടിക്ക് ലഭിക്കാത്തതടക്കം മുന്‍നിര്‍ത്തിയാണ് പ്രകാശ് രാജ് പരിഹസിച്ചത്. ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്നും ഫയല്‍സിനും പൈല്‍സിനുമെല്ലാമാണ് അവിടെ പുരസ്‌കാരം ലഭിക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
2024ലെ കേരള ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേദിയിലായിരുന്നു ജൂറി ചെയര്‍മാനായ പ്രകാശ് രാജിന്റെ വിമര്‍ശനം.
55മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മമ്മൂട്ടിയാണ് മികച്ച നടനായി തിരെഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടി പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.