രേണുക വേണു|
Last Updated:
വെള്ളി, 27 മാര്‍ച്ച് 2026 (13:40 IST)
മകൾ വിസ്മയക്ക് പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. ഈ വർഷം സിനിമയിലേക്കുള്ള നിന്റെ പുതിയ യാത്ര ആരംഭിക്കുകയാണെന്നും മകൾ അതിനു വേണ്ടി എടുക്കുന്ന ധൈര്യത്തിൽ താൻ ഏറെ അഭിമാനിക്കുന്നു എന്നും
മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്.
"പ്രിയപ്പെട്ട മായക്കുട്ടിക്ക് ജന്മദിനാശംസകൾ,
ഈ വർഷം പുതിയൊരു തുടക്കമാണ്... പുതിയ സ്വപ്നങ്ങൾ വളരുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര വികസിച്ചുകൊണ്ടിരിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും, അതിനുവേണ്ടിയുള്ള അഭിനിവേഷത്തിലും ധൈര്യത്തിലും ഞാൻ ഏറെ അഭിമാനിക്കുന്നു... ലോകം നിന്റെ വെളിച്ചം കാണുന്ന ഒരു വർഷം ഇതാ കടന്നുവന്നിരിക്കുകയാണ്..."- മോഹൻലാൽ കുറിച്ചു
"തുടക്കം" എന്ന ചിത്രത്തിലൂടെയാണ്
വിസ്മയ മോഹൻലാൽ സിനിമാ ലോകത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ രചനയും. ആശിര്‍വാദ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം എഴുത്തുകാരിയായി അറിയപ്പെടുന്ന വിസ്മയ, 'ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്' എന്ന പേരിൽ ഒരു പുസ്തകം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.