'ആ നല്ല നാളുകള്‍ സുഖമുള്ള ഓര്‍മ്മകളായി'; മോഹന്‍ ജോസിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഫെബ്രുവരി 2023 (11:07 IST)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മോഹന്‍ ജോസ്. തന്റെ ഓരോ സിനിമ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം.ജഗതിയുടെയും ഇന്നസെന്റിന്റെയും കൂടെ അഭിനയിച്ച ഓര്‍മ്മകളിലേക്ക് തിരഞ്ഞു നടക്കുകയാണ് മോഹന്‍ ജോസ്.

'പഴയ സിനിമകള്‍ ആവര്‍ത്തിച്ച് കാണുമ്പോഴാണ് ജഗതിയുടെയും ഇന്നസെന്റിന്റെയും സര്‍ഗ്ഗാത്മതയുടെ മികവ് കണ്ട് തരിച്ചു പോകുന്നത്. രണ്ടുപേരോടുമൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇടപഴകാനും കഴിഞ്ഞ ആ നല്ല നാളുകള്‍ സുഖമുള്ള ഓര്‍മ്മകളായി ശേഷിക്കുന്നു. അവരെപ്പോലുള്ള പ്രതിഭകളുടെ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം വരും തലമുറയ്ക്ക് ഉണ്ടാകുമോ?'-മോഹന്‍ ജോസ് കുറിച്ചു.

ജഗതി ശ്രീകുമാറിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് കണ്ട വര്‍ഷമാണ് കടന്നുപോകുന്നത്.'സിബിഐ 5: ദി ബ്രെയിന്‍' എന്ന ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :