1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Misbehaved legal notice against actor balu varghese

സ്വിമ്മിങ് പൂളിൽ വെച്ച് മോശമായ രീതിയിൽ പെരുമാറി, ബാലു വർഗീസിനെതിരെ പരാതിയുമായി യുവതി

Balu varghese, Legal Notice, Misbehave, cinema News
നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
 
ദുരനുഭവമുണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെന്നും എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് താരം മറുപടി നല്‍കിയതെന്നും യുവതി പറയുന്നു. അബദ്ധത്തിലല്ല സംഭവിച്ചതെന്ന ബോധ്യം തനിക്കുണ്ടെന്നും യുവതി വ്യക്തമാക്കി. ഗെയിംസിനിടെ നീന്തല്‍ കുളത്തില്‍ വെച്ച് ശരീരത്തില്‍ ബലമായി സ്പര്‍ശിച്ചെന്നാണ് പരാതി. 
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'കംപ്ലീറ്റ് ആക്ടറെ അറിയില്ല'; നടി രശ്മിക മന്ദാനയ്ക്ക് മോഹൻലാൽ ഫാൻസിന്റെ സൈബർ ആക്രമണം