പ്രണവ് മോഹന്‍ലാലിന്‍റെ ‘ഹൃദയം’ കാണാന്‍ ‘കൈദി’ ലോകേഷ് എത്തി!

Master, Lokesh Kanagaraj, Pranav Mohanlal, Hridayam, Vineeth Sreenivasan, മാസ്റ്റര്‍, ലോകേഷ് കനകരാജ്, പ്രണവ് മോഹന്‍ലാല്‍, ഹൃദയം, വിനീത് ശ്രീനിവാസന്‍
സുബിന്‍ ജോഷി| Last Modified തിങ്കള്‍, 24 ഫെബ്രുവരി 2020 (15:32 IST)
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹൃദയം’ ചിത്രീകരണം പുരോഗമിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ റൊമാന്‍റിക് കോമഡി ചിത്രത്തിന്‍റെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ഒരു വിശിഷ്ടാതിഥിയെത്തി. ‘കൈദി’ എന്ന ബ്ലോക്‍ബസ്റ്ററിലൂടെ കഴിഞ്ഞ വര്‍ഷം തമിഴ് സിനിമാലോകം ഇളക്കിമറിച്ച സംവിധായകന്‍ ലോകേഷ് കനകരാജാണ് ഹൃദയത്തിന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചത്. ലോകേഷ് ഇപ്പോള്‍ വിജയ് ചിത്രം ‘മാസ്റ്റര്‍’ സംവിധാനം ചെയ്‌തുകൊണ്ടിരിക്കുകയാണ്.

ലോകേഷുമൊത്തുള്ള സെല്‍‌ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തുകൊണ്ട് വിനീത് ശ്രീനിവാസന്‍ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ലോകേഷിന്‍റെ മാസ്റ്റര്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

‘മാസ്റ്റര്‍’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍.

അതേസമയം, ‘ഹൃദയ’ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ടേയുള്ളൂ. കല്യാണി പ്രിയദര്‍ശനാണ് ഈ സിനിമയിലെ നായിക. വിജയരാഘവന്‍, അജു വര്‍ഗീസ്, ബൈജു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഓണം റിലീസാണ് ഹൃദയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :