Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ഏപ്രില്‍ 23 നാണ് 'പേട്രിയറ്റ്' റിലീസ് ചെയ്യുന്നത്

Mammootty, Mohanlal, Mammootty Mohanlal Number 20 Madras Mail, മമ്മൂട്ടി, മോഹന്‍ലാല്‍
Mohanlal and Mammootty
Thiruvananthapuram| രേണുക വേണു| Last Modified ശനി, 31 ജനുവരി 2026 (07:23 IST)

- - Movie: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' വിശേഷങ്ങളുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഫാന്‍സിനു ഇഷ്ടപ്പെടുന്ന തരത്തിലുള്ള മൊമന്റുകളും ചിത്രത്തിലുണ്ടെന്ന് മഹേഷ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന 'ക' ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' എഴുതി വരുമ്പോള്‍ ഇത് മമ്മൂക്കയോടു പറയാം എന്ന് തോന്നിയൊരു കഥയാണ്. അതുകഴിഞ്ഞിട്ടാണ് ഈ സിനിമ വലുതായത്. പിന്നെ ഫഹദ് ഉണ്ടായി, ഇതിലേക്ക് ചാക്കോച്ചന്‍ വന്നു, ലാല്‍ സാറ് വന്നു, പിന്നെ രേവതി ചേച്ചി വന്നു. എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു കൊമേഴ്‌സ്യല്‍ സിനിമയാക്കാവുന്ന തരത്തില്‍ ചെയ്തിട്ടുണ്ട്. അതിനു പുതിയൊരു ഭാഷയും ഞാന്‍ ട്രൈ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അല്‍പ്പം വ്യത്യസ്തമായ ഒന്നാണ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഈ സിനിമ പൊളിറ്റിക്കലുമാണ്. ഫാന്‍സ് മൊമന്റുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. ഒരു പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുണ്ടായിരുന്നു. അവര്‍ ഒന്നിച്ചു പെര്‍ഫോം ചെയ്യുന്ന സമയം ഞങ്ങള്‍ക്കു നല്ലൊരു എക്‌സ്പീരിയന്‍ ആയിരുന്നു,' മഹേഷ് നാരായണന്‍ പറഞ്ഞു.

ഏപ്രില്‍ 23 നാണ് 'പേട്രിയറ്റ്' റിലീസ് ചെയ്യുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുമ്പോള്‍ മോഹന്‍ലാലിന്റേതും സുപ്രധാന കഥാപാത്രമാണ്. ദേശീയ രാഷ്ട്രീയമാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങിയവരും ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :