അഭിറാം മനോഹർ|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2025 (19:52 IST)
കൃത്യമായ വ്യായാമരീതികളും ഭക്ഷണക്രമങ്ങളും പിന്തുടരുന്ന ബോളിവുഡ് താരമാണ് നടി മലൈക അറോറ. 50 പിന്നിട്ടെങ്കിലും ഫിറ്റ്‌നസ് റൊട്ടീന്‍ നിലനിര്‍ത്തുന്നതിനാല്‍ തന്നെ ഇന്നും യുവതം നിലനിര്‍ത്തുന്ന ഫിറ്റ്‌നസ് ഫ്രീക്കാണ് മലൈക. ഇപ്പോഴിതാ സോഹ അലി ഖാന്റെ ഓള്‍ എബൗട്ട് ഹെര്‍ വിത്ത് സോഹ അലിഖാന്‍ എന്ന പോഡ്കാസ്റ്റില്‍ തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
എത്രമാത്രം തിരക്കുണ്ടെങ്കിലും താന്‍ ഒരിക്കലും വിശന്നിരിക്കാറില്ലെന്ന് താരം പറയുന്നു.ഏത് ഭക്ഷണക്രമം പിന്തുടര്‍ന്നാലും അല്പം കാര്‍ബോ ഹൈഡ്രേറ്റുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല. എത്ര തിരക്കാണെങ്കിലും വിശന്നിരിക്കാറില്ല. മിക്കവാറും ഭക്ഷണം വീട്ടില്‍നിന്നും കൊണ്ടുപോകും. ദിവസവും അസ്തമയത്തിന് മുന്‍പായി അത്താഴം കഴിക്കും. സൂര്യാസ്തമയത്തിന് ശേഷം ഒന്നും കഴിക്കാറില്ല. ദഹനത്തിനും ശരീരത്തിന് വിശ്രമം നല്‍കാനും ഇത് ആവശ്യമാണ്.
മലൈക അറോറ പറയുന്നു.