എന്തൊരു ഇൻസ്പിരേഷണ‌ൽ സിനിമ, സൂര്യയേയും അപർണ ബാലമുരളിയേയും പ്രശംസിച്ച് മഹേഷ് ബാബു

അഭിറാം മനോഹർ| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (16:28 IST)
ഇന്ത്യൻ ആർമിയിലെ മുൻ ക്യാപ്‌റ്റനും ഡെക്കാൻ എയർലൈൻസ് സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ പ്രചോദനമുള്‍കക്കൊണ്ട് നിർമിച്ച തമിഴ് ചിത്രമായ സൂരരൈ പൊട്രുവിനെ പ്രശംസിച്ച് തെലുങ്ക് സൂപ്പർ താരം മഹേഷ് ബാ‌ബു. വളരെയേറെ പ്രചോദനം നൽകുന്നതാണ് ചിത്രമെന്നാണ് ‌മഹേഷ് ബാബു പറയുന്നത്.

എന്തൊരു പ്രചോദനപരമായ സിനിമ. മികച്ച സംവിധാനവും മികച്ച പ്രകടനങ്ങളും. സൂര്യയുടെ മികച്ച പ്രകടനം, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ എന്നാണ് മഹേഷ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.അപര്‍ണ ബാലമുരളിയെ അടക്കം മഹേഷ് ബാബു ടാഗ് ചെയ്‌തിട്ടുണ്ട്.. ജി ആര്‍ ഗോപിനാഥന്റെ സിംപ്ലി ഫ്ലൈ എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ഏറെകാലത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :