സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍, മാതൃകയായി മഹേഷ് ബാബു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (10:51 IST)

സ്വന്തം ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ എത്തിച്ച് നല്‍കി നടന്‍ മഹേഷ് ബാബു മാതൃകയാകുന്നു. ആന്ധ്രപ്രദേശിലെ ബുറുപലേ ഗ്രാമത്തിലെ ആളുകള്‍ക്കാണ് വാക്‌സിന്‍ ലഭിച്ചത്. നടിയും മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കര്‍ ഇക്കാര്യം അറിയിച്ചത്.

ഏഴുദിവസത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈവാണ് പൂര്‍ത്തിയായത്. ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാവരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു എന്നും നമ്രത പറഞ്ഞു.

ഗ്രാമത്തിന്റെ വികസനത്തിനു വേണ്ടി പ്രയത്‌നിക്കുമെന്ന് മഹേഷ് ബാബു പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :