ഷറഫുദ്ദീൻ നായകനാവുന്ന മധുവിധു റിലീസ് തീയതി പ്രഖ്യാപിച്ചു

നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Madhuvidhu, Sharafudheen, Mollywood, Release date
അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (17:37 IST)
നടന്‍ ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ മലയാള ചിത്രം മധുവിധുവിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കി ലൈറ്റ് കോമഡി കുടുംബചിത്രമായാകും സിനിമ എത്തുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണി പണിക്കരുടെ ബിഗ് സ്‌ക്രീനിയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് മധുവിധു. ഷൈലോക്ക്, മധുര മനോഹരമോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ സിനിമകള്‍ക്ക് ശേഷം ബിബിന്‍ മോഹന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രമാണിത്.


ജഗദീഷ്,സായ് കുമാര്‍, അസീസ് നെടുമങ്ങാട്, ശ്രീജ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസ് നിര്‍മിക്കുന്ന ചിത്രം വിഷ്ണു അരവിന്ദാണ് സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :