ജോജു ജോര്‍ജിന്റെ 'മധുരം' ഒ.ടി.ടി റിലീസിന്, സോണി ലിവ്വില്‍ ചുരുളിയ്ക്ക് ശേഷം എത്തുന്ന മലയാള ചിത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (12:54 IST)

'മധുരം' റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ്വില്‍ സ്ട്രീമിംഗ് ഉടന്‍ തുടങ്ങും. പ്രദര്‍ശന തീയതി വൈകാതെ പ്രഖ്യാപിക്കും. ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നല്ലൊരു പ്രണയ കഥയായിരിക്കും സിനിമ പറയാന്‍ പോകുന്നത്. ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്നു.
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :