അനുബന്ധ വാര്‍ത്തകള്‍
- എപ്പോഴും ഒരു കൂട്ട് വേണം, പിരിഞ്ഞപ്പോൾ മിസ് ചെയ്യുന്നതായി തോന്നി: ലിസിയുമായി ഒന്നിച്ചതിനെ പറ്റി പ്രിയദർശൻ
- HBD Mohanlal: ദൃശ്യം 3ൽ ലാലേട്ടൻ തിരികൊളുത്തും, പിന്നാലെ തരുൺമൂർത്തി, ദിലീഷ് പോത്തൻ, പ്രിയദർശൻ ചിത്രങ്ങൾ
- അപ്പൊ സിനിമ കണ്ടവരൊക്കെ പൊട്ടന്മാരാണോ?, ധുരന്ധർ 2 പ്രൊപ്പഗണ്ടയെന്ന വിമർശനത്തിൽ പ്രതികരണവുമായി പ്രിയദർശൻ
- "ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
- 'ഇപ്പോഴും മുപ്പതുകാരന്റെ ഊർജ്ജം'; മമ്മൂട്ടി ഡബ്ബിങിനെത്തിയ സന്തോഷം പങ്കുവെച്ച് ലിസി
ആക്ഷൻ പറഞ്ഞ് പ്രിയദർശൻ, ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ, ഒപ്പം കല്യാണിയും
കല്യാണ്‍ ജുവല്ലേഴ്സിന്റെ പരസ്യചിത്രത്തിലാണ് ലിസിയും കല്യാണിയും ഒരുമിക്കുന്നത്.
ഏറെക്കാലത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി മലയാളികളുടെ പ്രിയ നായിക ലിസി. 1991ല്‍ സംവിധായകന് പ്രിയദര്‍ശനുമായി വിവാഹിതയായ ശേഷം ലിസി ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നില്ല. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ സംവിധായകനായുള്ളത് പ്രിയദര്‍ശനാണ്. ഇരുവര്‍ക്കും ഒപ്പം മകളായ കല്യാണി പ്രിയദര്‍ശനും ഒപ്പമുണ്ട്. സിനിമയ്ക്കായല്ല കല്യാണ്‍ ജുവല്ലേഴ്സിന്റെ പരസ്യചിത്രത്തിലാണ് ലിസിയും കല്യാണിയും ഒരുമിക്കുന്നത്. ഇവര്‍ക്കൊപ്പം തമിഴ് താരം പ്രഭുവും പരസ്യചിത്രത്തിലുണ്ട്.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇന്‍ഡസ്ട്രി ഹിറ്റുകളിലൊന്നായ 'ചിത്രം' (1988) പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ലിസി വീണ്ടും അഭിനയിക്കുന്നത്. അമ്മയും മകളും ഒന്നിച്ച് പ്രിയദര്‍ശന്റെ ഫ്രെയിമില്‍ വരുന്നു എന്നത് തന്നെയാണ് ഈ പരസ്യചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണവും.വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറഞ്ഞ ലിസി, 1991-ല്‍ പുറത്തിറങ്ങിയ 'മെയ് ദിന'ത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. പിന്നീട് 2018-ല്‍ കൃഷ്ണ ചൈതന്യ സംവിധാനം ചെയ്ത 'ചല് മോഹന്‍ രംഗ' എന്ന തെലുങ്ക് ചിത്രത്തിലൂടെ താരം ഒരു ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, പ്രിയദര്‍ശനും കല്യാണിയും തങ്ങളുടെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദര്ശന് ഒടുവില്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം 'ഭൂത് ബംഗ്ല' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 271 കോടി രൂപയിലധികം വാരി കൂറ്റന്‍ വിജയമാണ് കൈവരിച്ചത്. പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി ഇത് മാറി. അതുപോലെ, ഒടുവില്‍ പുറത്തിറങ്ങിയ 'ലോക' എന്ന ചിത്രത്തിലൂടെ കല്യാണിയും കരിയറിലെ വലിയൊരു ബ്രേക്ക് സ്വന്തമാക്കിയിരുന്നു.
ഈ പരസ്യചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ലിസി, കേവലം പരസ്യങ്ങളില്‍ ഒതുങ്ങാതെ ബിഗ് സ്ക്രീനിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് നടത്തുമോ എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ സിനിമാലോകവും ആരാധകരും.