ജോക്കർ 2 വരുന്നു, ഹാർലി ക്വീനായി ലേഡിഗാഗ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (21:22 IST)
വാക്വിൻ ഫീനിക്സ് നായകനാകുന്നജോക്കർ 2വിൽ ഹാർലി ക്വീനായി ഗായികയും നടിയുമായ ലേഡി ഗാഗ വേഷമിടുമെന്ന് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. ടോഡ് ഫിലിപ്പ്സ് സംവിധാനം ചെയ്ത വലിയ വിജയമായിരുന്നു.

ജോക്കറിൻ്റെ കാമുകിയായ ഹാർലി ക്വീനായാണ് ലേഡി ഗാഗ അവതരിപ്പിക്കുക. മാർഗരറ്റ് റോബി അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രത്തെ ലേഡി ഗാഗ എത്തരത്തിലാകും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. നേരത്തെ സ്യൂയിസൈഡ് സ്ക്വാഡ്, ബേഡ്സ് ഓഫ് പ്രേ എന്നീ സിനിമകളിൽ മാർഗരറ്റ് റോബി ഹാർലി ക്വീനായി എത്തിയിരുന്നു.

ജോക്കർ: ഹോളി എ ഡ്യൂക്സ് എന്നാണ് രണ്ടാം ഭാഗത്തിൻ്റെ പേര്. 2024 ഒക്ടോബർ 4നാകും ചിത്രം റിലീസ് ചെയ്യുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :